കോണ്‍ക്രീറ്റു തൊഴിലാളി ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Oct 5, 2014, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2014) ആള്‍ താമസമില്ലാത്ത വീടിന്റെ വരാന്തയില്‍ കോണ്‍ക്രീറ്റ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി അഗസ്റ്റിനെ(52)യാണ് ഞായറാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത ആള്‍ താമസമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
നാടു വിട്ട് 20 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തിയതായിരുന്നു വിന്‍സെന്റെന്ന് പോലീസ് പറഞ്ഞു. റോസ് ലിയാണ് ഭാര്യ. ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റു നടത്തിയ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.