വീട് കോണ്‍ക്രീറ്റ് ചെയ്ത ശേഷം ലിഫ്റ്റ് അഴിച്ചു മാറ്റുന്നതിനിടെ തലയ്ക്കുവീണ് തൊഴിലാളി മരിച്ചു; അപകടം പിതാവിന്റെ കണ്‍മുന്നില്‍ വെച്ച്
Mar 25, 2017, 10:45 IST
ബദിയഡുക്ക: (www.kasargodvartha.com 25.03.2017) വീട് കോണ്‍ക്രീറ്റ് ചെയ്ത ശേഷം ലിഫ്റ്റ് അഴിച്ചു മാറ്റുന്നതിനിടെ തലയ്ക്കുവീണ് തൊഴിലാളി മരിച്ചു. അപകടം പിതാവിന്റെ കണ്‍മുന്നില്‍ വെച്ചാണ് സംഭവിച്ചത്. കര്‍ണ്ണാടക ഗോദക് ജില്ല മുന്ത്രിഗിരിയിലെ രമേഷ്-ലക്ഷ്മയ്യ ദമ്പതികളുടെ മകന്‍ കനകപ്പ(19) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. 8 വര്‍ഷത്തോളമായി ബദിയഡുക്കയില്‍ കുടുംബസമേതം താമസിച്ച് കോണ്‍ക്രീറ്റ് ജോലി ചെയ്തുവരികയാണ് രമേഷും കനകപ്പയും.
വ്യാഴാഴ്ച ബദിയഡുക്കയിലെ സുബ്രഹ് മണ്യ എന്നയാളുടെ വീടിന്റെ കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്നു. മെയ്ന്‍ വാര്‍പ്പിനു ശേഷം കോണ്‍ക്രീറ്റ് മുകളിലെത്തിക്കാന്‍ കെട്ടിയ ലിഫ്റ്റ് അഴിച്ചു മാറ്റുന്നതിനിടെ കനകപ്പയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ശില്‍പ ഏക സഹോദരിയാണ്. ബദിയഡുക്ക പോലീസ് മംഗളൂരുവിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് സ്വദേശത്തേക്ക് കൊണ്ടുപോയി. പിതാവ് ഒപ്പം ജോലി ചെയ്യുകയായിരുന്നു. പിതാവിന്റെ കണ്‍മുന്നില്‍ വെച്ചാണ് അപകടം നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Badiyadukka, House, Death, Obituary, Hospital, Concrete worker, Lift, Police, Inquest, Postmortem, Concrete worker died accidentally.