city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | യൂസഫ് മരണപ്പെട്ട വളവിൽ സ്ഥിരം അപകടമെന്ന് പരാതി; മരിക്കുന്നതിന് ഒന്നര മാസം മുമ്പും യുവാവ് ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടു; ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന് പ്രദേശവാസികൾ

അമ്പലത്തറ: (www.kasargodvartha.com) ബസും പികപ് വാനും കൂട്ടിയിടിച്ച് പഴം വ്യാപാരിയായ യുവാവ് ദാരുണമായി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്. യുവാവ് മരിച്ചത് സ്ഥിരം അപകടം നടക്കുന്ന സ്ഥലത്താണെന്ന് പ്രദേശവാസികൾ പറയുന്നു. ഒന്നരമാസം മുമ്പ് ഇതേസ്ഥലത്ത് വെച്ച് ബൈകിൽ സഞ്ചരിക്കുമ്പോൾ, തിങ്കളാഴ്ച അപകടത്തിൽ മരിച്ച ചെറുപനത്തടിയിലെ യൂസഫിന് (33) പരുക്കേറ്റിരുന്നതായി അടുത്ത ബന്ധുക്കൾ പറഞ്ഞു. ബൈക് ഓടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് യൂസഫിന് മുട്ടിന് പരുക്കേറ്റത്. ബാൻഡേജ് ഇട്ട് 20 ദിവസത്തോളം യുവാവ് വിശ്രമത്തിൽ കഴിഞ്ഞിരുന്നു.

Complaint | യൂസഫ് മരണപ്പെട്ട വളവിൽ സ്ഥിരം അപകടമെന്ന് പരാതി; മരിക്കുന്നതിന് ഒന്നര മാസം മുമ്പും യുവാവ് ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടു; ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന് പ്രദേശവാസികൾ

ചെറിയ വളവ് ആണെങ്കിലും 'എസ്' വളവിനേക്കാൾ അപകടം ഉണ്ടാകുന്ന ഈ സ്ഥലത്ത് അപകടം കുറയ്ക്കാൻ ഒരു നടപടിയും മോടോർ വാഹന വകുപ്പ് സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസിയായ ലത്വീഫ് പാറപ്പള്ളി കാസർകോട് വാർത്തയോട് പറഞ്ഞു. ഇതിനുമുമ്പ് ബസ് അപകടം മുതൽ ചെറുതും വലുതുമായി നിരവധി അപകടങ്ങൾ ഈ വളവിൽ ഉണ്ടായിട്ടുണ്ട്.

 

രാജപുരം ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഒരുകയറ്റം കയറി ഇറക്കത്തിലൂടെ അൽപം വേഗതയിലാണ് സഞ്ചരിക്കാറുള്ളത്. എതിരെ പോകുന്ന വാഹനങ്ങളും കയറ്റം കയറാൻ വേഗത കൂട്ടാറുണ്ടെന്നും ഇതാണ് ഇവിടെ അപകടം പതിവാകുന്നതിന് കാരണമെന്ന് സംശയിക്കുന്നതായും പ്രദേശവാസികൾ പറയുന്നു. കർണാടകയിൽ നിന്നും പഴങ്ങൾ ശേഖരിച്ച് പഴക്കടകളിൽ എത്തിക്കുന്ന യൂസഫ് അപകടം നടന്ന ദിവസം പുലർചെ 6.40 മണിയോടെ രാജപുരം ഭാഗത്തേക്ക് സാധനങ്ങൾ എത്തിക്കാനായി പോവുകയായിരുന്നു.

കല്ലൂരാവിയിലെ ഭാര്യയുടെ ബന്ധുവിന്റെ ഗൃഹപ്രവേശനം നടക്കുന്ന ദിവസമായതിനാൽ പെട്ടെന്ന് ജോലി കഴിഞ്ഞു വീട്ടിലെത്താമെന്ന് പറഞ്ഞാണ് പോയതെന്ന് ബന്ധുക്കൾ സൂചിപ്പിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അമ്പലത്തറ പൊലീസും പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ആരുടെ ഭാഗത്ത് നിന്നുള്ള പിഴവ് കാരണമാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. ദൃക്‌സാക്ഷികൾ ഉൾപെടെയുള്ളവരുടെ മൊഴികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Complaint | യൂസഫ് മരണപ്പെട്ട വളവിൽ സ്ഥിരം അപകടമെന്ന് പരാതി; മരിക്കുന്നതിന് ഒന്നര മാസം മുമ്പും യുവാവ് ഇതേ സ്ഥലത്ത് അപകടത്തിൽ പെട്ടു; ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന് പ്രദേശവാസികൾ

Keywords:  Latest-News, Top-Headlines, Road, Accident, Accidental Death, Collided, Obituary, Bike-Accident, Complaint, Motor, Kasaragod, Kanhangad, Ambalathara, Complaint that constant accident in curve which caused Yusuf's death.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia