ബൈക്കിന്റെ ചക്രത്തില്‍ ചൂരിദാര്‍ ഷാള്‍ കുടുങ്ങി തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ബസ് കയറി മരിച്ചു
Jan 12, 2014, 13:30 IST
ബദിയടുക്ക: ബൈക്കിന്റെ ചക്രത്തില്‍ ചൂരിദാര്‍ ഷാള്‍ കുടുങ്ങി റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ബസ് കയറി മരിച്ചു. കര്‍ണാടക ഉജിറെ എസ്.ഡി.എം കോളജില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കുമ്പഡാജെ തലയ്ക്കയിലെ ശശിപ്രഭ(21)യാണ് മരിച്ചത്. കുമ്പഡാജെ മാര്‍പ്പിനടുക്കയിലെ പോസ്റ്റ് മാസ്റ്റര്‍ ശങ്കര നാരായണന്റെയും സര്‍വശ്രീയുടെയും മകളാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ കര്‍ണാടക പുത്തൂര്‍ ബൊളുവാറിലാണ് ദാരുണമായ അപകടം നടന്നത്. സഹോദരന്‍ പുത്തൂര്‍ സ്വകാര്യ കോളജിലെ ലാബ് ടെക്‌നീഷനായ മഹേഷ് കുമാറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ശശിപ്രഭയുടെ ചൂരിദാറിന്റെ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ അബദ്ധത്തില്‍ കുടുങ്ങുകയും റോഡിലേക്ക്
തെറിച്ച് വീഴുകയുമായിരുന്നു. ഇതിനിടയില്‍ പിന്നില്‍ നിന്നെത്തിയ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ദേഹത്ത് കൂടി കയറിയിറങ്ങുകയുമായിരുന്നു.
ശശിപ്രഭയ്ക്ക് പുത്തൂരിലെ കമ്പനിയില്‍ ജോലി ലഭിച്ചിരുന്നു. ഇതിന്റെ സന്തോഷത്തില്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മധുരം നല്‍കി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മരണം തട്ടിയെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ കര്‍ണാടക പുത്തൂര്‍ ബൊളുവാറിലാണ് ദാരുണമായ അപകടം നടന്നത്. സഹോദരന്‍ പുത്തൂര്‍ സ്വകാര്യ കോളജിലെ ലാബ് ടെക്‌നീഷനായ മഹേഷ് കുമാറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ശശിപ്രഭയുടെ ചൂരിദാറിന്റെ ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ അബദ്ധത്തില്‍ കുടുങ്ങുകയും റോഡിലേക്ക്
തെറിച്ച് വീഴുകയുമായിരുന്നു. ഇതിനിടയില്‍ പിന്നില്‍ നിന്നെത്തിയ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ദേഹത്ത് കൂടി കയറിയിറങ്ങുകയുമായിരുന്നു.
ശശിപ്രഭയ്ക്ക് പുത്തൂരിലെ കമ്പനിയില്‍ ജോലി ലഭിച്ചിരുന്നു. ഇതിന്റെ സന്തോഷത്തില്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മധുരം നല്‍കി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മരണം തട്ടിയെടുത്തത്.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75