Student died | ലോറിക്ക് പിറകില്‍ ബൈകിടിച്ച് പരിക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു
Oct 5, 2022, 19:18 IST
ചന്തേര: (www.kasargodvartha.com) ദേശീയ പാതയില്‍ കരിവെള്ളൂര്‍ പാലക്കുന്നില്‍ നാഷനല്‍ പെര്‍മിറ്റ് ലോറിക്ക് പിറകില്‍ ബൈകിടിച്ച് പരിക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു. കരിവെള്ളൂര്‍ ആണൂരിലെ സിപി പ്രശാന്ത് - ചന്തേരയിലെ ബിന്ദു ദമ്പതികളുടെ മകന്‍ കരുണ്‍ (19) ആണ് കണ്ണൂരിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊഴുമ്മല്‍ സ്വദേശി മുരളിയുടെ മകന്‍ അഭിനന്ദിന് (16) പരുക്കേറ്റിരുന്നു.
പാലക്കുന്ന് ചെറിയ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം പുലര്‍ചെ 1.10 ഓടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരുവരെയും അതുവഴി വന്ന വാഹനയാത്രക്കാരാണ് പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റ കരുണിനെ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കരിവെള്ളൂര്‍ പലിയേരി മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേള കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കരുണിന്റെ വീടിന് സമീപമാണ് അഭിനന്ദിന്റെ മാതാവിന്റെ വീട്.
സഹോദരിമാർ: നിഖില, നിഖിത. സംസ്ക്കാരം വ്യാഴാഴ്ച.
കരിവെള്ളൂര്‍ പലിയേരി മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേള കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കരുണിന്റെ വീടിന് സമീപമാണ് അഭിനന്ദിന്റെ മാതാവിന്റെ വീട്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Chandera, Obituary, Died, Accident, Treatment, College student died in bike accident.
< !- START disable copy paste -->