കളക്ടറേറ്റ് ജീവനക്കാരന്‍ വിഷം കഴിച്ചു മരിച്ച നിലയില്‍
Feb 12, 2019, 21:20 IST
കാസര്‍കോട്: (www.kasargodvartha.com 12.02.2019) കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരനെ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ചായിത്തോട്ടത്തെ പരേതനായ മാധവന്‍ നായര്‍ - ലക്ഷ്മി അമ്മ ദമ്പതികളുടെ മകന്‍ അശോകന്‍ (36) ആണ് മരിച്ചത്. കലക്ടറേറ്റില്‍ റവന്യു വകുപ്പില്‍ മൂന്ന് വര്‍ഷത്തോളമായി അറ്റന്‍ഡറായി ജോലി ചെയ്ത് വരികയായിരുന്നു. നടുവേദനയെ തുടര്‍ന്ന് ഒരാഴ്ചയായി മെഡിക്കല്‍ അവധിയിലായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് 4.30 മണിയോടെ വീടിന് സമീപം അവശനിലയില്‍ വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നടുവേദനയല്ലാതെ മറ്റു പ്രയാസങ്ങളൊന്നും തന്നെ അശോകന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിവരമറിഞ്ഞ് കലക്ടറേറ്റിലെ നിരവധി സഹ ഉദ്യോഗസ്ഥന്മാര്‍ ആശുപത്രിയിലെത്തിയിരുന്നു. ബേഡകം പോലീസ് മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാര്യ: പി രമ്യ. മക്കളില്ല. സഹോദരങ്ങള്‍: മധു ടി (റെയില്‍വെ ഉദ്യോഗസ്ഥന്‍), രമണി, ചിത്രലേഖ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Obituary, Suicide, Collectorate Employee, Collectorate staff commit suicide
Keywords: Kasaragod, News, Obituary, Suicide, Collectorate Employee, Collectorate staff commit suicide