തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്നു വീണ് മരിച്ചു
Jul 6, 2012, 16:41 IST
നീലേശ്വരം: തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരണപ്പെട്ടു. നീലേശ്വരം ചാത്തമത്തെ വാഴവളപ്പില്‍ സതീശനാണ് (48) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചാത്തമ ത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തെങ്ങ് കയറ്റ ജോലിയില്‍ ഏര്‍പ്പെടുകയായിരുന്ന സതീശന്‍ തേങ്ങപറിച്ചിടുന്നതിനിടെ കാല്‍വഴുതി തെങ്ങില്‍ നിന്നും താഴെ വീഴുകയായിരുന്നു. സതീശനെ ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വാഴവളപ്പില്‍ അമ്പൂഞ്ഞി- കല്യാണി ദമ്പതികളുടെ മകനാണ് സതീശന്‍. ഭാര്യ: ശോഭന, മക്കള്‍: ശോണിമ, മഞ്ജിമ. നീലേശ്വരം പോലീസ് ഇന്‍ ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Coconut tree climber, Obituary, Nileshwaram, Kasaragod