അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സഹകരണസംഘം ഓഫീസ് ഇന്‍സ്പെക്ടര്‍ മരിച്ചു
Sep 2, 2019, 21:05 IST
ചെര്‍ക്കള: (www.kasargodvartha.com 02.09.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സഹകരണസംഘം ഓഫീസ് ഇന്‍സ്പെക്ടര്‍ മരിച്ചു. കാസര്‍കോട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ ചെങ്കള നെല്ലിക്കട്ടയിലെ കെ എസ് സത്യശീലന്(38) ആണ് മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിദ്യാനഗറില്‍ തയ്യല്‍ ജോലിചെയ്തു വരുന്ന കെ സന്‍ജീവന്‍- പത്മാവതി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സഹകരണ വകുപ്പില്‍ ഇന്‍സ്പെക്ടറായി ജോലിചെയ്ത് വരികയായിരുന്നു. പത്ത് വര്‍ഷം മുമ്പ് മാതാവ് പത്മാവതിയുടെ കിഡ്നി സത്യശീലന് മാറ്റിവെച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം.
സഹോദരങ്ങള്‍: രാജശ്രീ, ജയശ്രീ (കൃഷി അസിസ്റ്റന്റ്, പെരിയ കൃഷി ഭവന്). ചൊവ്വാഴ്ച രാവിലെ പത്തിന് കളക്ടറേറ്റ് പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് നെല്ലിക്കട്ടയിലെ വീട്ടിലെത്തിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, Death, Obituary, Treatment, Co-operative Society office inspector died due to illness
< !- START disable copy paste -->