നിര്‍ത്തിയിട്ട ലോറിയില്‍ ക്ളീനർ മരിച്ച നിലയില്‍; തലയ്ക്ക് അടിയേറ്റ പാട് കണ്ടെത്തി
Oct 21, 2017, 19:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.10.2017) പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കാര്യങ്കോട്ട് താമസക്കാരനും മടിക്കൈ ഏച്ചിക്കാനം സ്വദേശിയുമായ നാരായണനെ(50)യാണ് പടന്നക്കാട്ടെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതേ ലോറിയിലെ ക്ലീനറാണ് നാരായണന്‍. കഴിഞ്ഞ ദിവസം ലോറിയില്‍ കയറി കിടന്നുറങ്ങുകയായിരുന്നു. രാവിലെ ഡ്രൈവര്‍ ലോറിയെടുക്കാന്‍ വന്നപ്പോഴാണ് നാരായണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയുടെ അടിഭാഗത്ത് മുറിവേറ്റ പാടുണ്ടായതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
നാരായണന്‍ ഏറെക്കാലമായി മാതൃസഹോദരിയുടെ വീട്ടിലാണ് താമസം. ഭാര്യ സുജാതയുമായി ഏറെക്കാലമായി അകന്നുകഴിയുകയാണ്. ഇവര്‍ക്ക് മക്കളില്ല. സഹോദരങ്ങള്‍: മാധവന്‍, മോഹനന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Lorry, Death, Obituary, Dead Body, Kasaragod, News, Narayanan.