രണ്ട് കുട്ടികളുടെ പനി മരണം: സംസ്ഥാന എപിഡെമിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ സംഘം പരിശോധന നടത്തി, സ്ഥലത്തെ വെള്ളം, മണ്ണ്, പൂച്ച, ആട് ഉള്‍പ്പടെയുള്ളവയുടെ സാമ്പിളുകള്‍ ശേഖരിച്ചു
Jul 26, 2019, 16:21 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2019) ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ കന്യാപ്പടിയില്‍ സഹോദരങ്ങള്‍ പനി ബാധിച്ച് മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ചു. സ്റ്റേറ്റ് എപിഡെമിയോളജിസ്റ്റ് ഡോ. എ. സുകുമാരന്റെ നേതൃത്വത്തിലാണ് സംഘം ജില്ലയിലെത്തിയത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് അനൂപ് ജയറാം, എപിഡെമിയോളജിസ്റ്റ് ഡോ. എസ് റോബിന്‍, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതീ രഞ്ജിത്, ജില്ലാ എപിഡെമിയോളജിസ്റ്റ് ഫ്ളോറി ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പുത്തിഗെ മുഗു റോഡില്‍ കുട്ടികള്‍ താമസിച്ചിരുന്ന സ്ഥലത്തെ വെള്ളം, മണ്ണ്, പൂച്ച, ആട് ഉള്‍പ്പടെയുള്ള വളര്‍ത്ത് മൃഗങ്ങളുടെ രക്തസാമ്പിള്‍ എന്നിവ ശേഖരിച്ചു. വിവിധ തലങ്ങളില്‍ ലബോറട്ടറി പരിശോധന നടത്തും. നിലവില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗകാരിയേതെന്നും അതിന്റെ ഉറവിടം എവിടെയെന്നും കണ്ടെത്താനുള്ള പരിശോധനകളാണ് നടത്തുന്നതെന്ന് ഡോ. എ. സുകുമാരന്‍ പറഞ്ഞു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തി
ബദിയടുക്ക: കന്യാപ്പാടിയില്‍ രണ്ട് കുട്ടികള്‍ പനി ബാധിച്ച് മരിച്ച സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സംഘം ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു, എ ഡി എം എന്‍ ദേവദാസ് എന്നിവരുമായി സംസ്ഥാന എപിഡെമിയോളജിസ്റ്റ് ഡോ.എ.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തി. വിവിധയിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചതായി സംഘം അറിയിച്ചു.
സ്റ്റേറ്റ് എപിഡെമിയോളജിസ്റ്റ് ഡോ.എ. സുകുമാരന്റെ നേതൃത്വത്തിലാണ് സംഘം ജില്ലയിലെത്തിയത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് അനൂപ് ജയറാം, എ പി ഡെമിയോളജിസ്റ്റ് ഡോ. റോബിന്‍ എസ്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതി രഞ്ജിത്, ജില്ലാ എപിഡെമിയോളജിസ്റ്റ് ഫ്ളോറി ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Badiyadukka, Health-Department, Children's fever death; State Medical team Inspection conducted
< !- START disable copy paste -->