ഒരു മകള്‍ മരിച്ചതിന്റെ ആഘാതം മാറുംമുമ്പെ മറ്റൊരു മകള്‍ ഷോക്കേറ്റ് മരിച്ചു; വിധിക്കു മുന്നില്‍ കണ്ണീര്‍ തോരാതെ കുടുംബം
Jun 4, 2019, 15:26 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2019) ഒരു മകള്‍ മരിച്ചതിന്റെ ആഘാതം മാറുംമുമ്പെ മറ്റൊരു മകള്‍ ഷോക്കേറ്റ് മരിച്ചു. ഇതോടെ വിധിക്കു മുന്നില്‍ കണ്ണീര്‍പൊഴിക്കുകയാണ് കുടുംബം. അനന്തപുരത്തിന് സമീപം പെര്‍ണയിലെ ശോഭയുടെ മകള്‍ പ്രകൃതി ലക്ഷ്മി (രണ്ടര) ഷോക്കേറ്റ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ശോഭയോടൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വീടിന് സമീപത്തെ തോട്ടത്തില്‍ പൊട്ടിവീണ കമ്പിയില്‍ നിന്നും പ്രകൃതിക്ക് ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു.
പ്രകൃതി ലക്ഷ്മിയുടെ സഹോദരി ശ്രുതിക ഏതാനും വര്‍ഷം മുമ്പ് അസുഖം മൂലം മരിച്ചിരുന്നു. ഇതിന്റെ ആഘാതം വിട്ടുമാറുംമുമ്പ് മറ്റൊരു കുട്ടിയെയും മരണം തട്ടിയെടുത്തതോടെ കുടുംബം തീരാദു:ഖത്തിലായിരിക്കുകയാണ്. കുട്ടിയുടെ മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Family, Top-Headlines, Child electrocuted to death
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Family, Top-Headlines, Child electrocuted to death
< !- START disable copy paste -->