ടൂത്ത്‌പേസ്റ്റെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച പിഞ്ചുകുഞ്ഞ് മരിച്ചു
Apr 6, 2013, 12:28 IST
ബന്തടുക്ക: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച മൂന്നുവയസുകാരി മരിച്ചു. കുറ്റിക്കോല്‍ പ്ലാവുള്ളക്കയയിലെ സാജന്‍- രമ്യ ദമ്പതികളുടെ മകള്‍ സജിതയാണ് മരിച്ചത്. വെള്ളിയാഴ്ച മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വ്യാഴാഴ്ച വീട്ടില്‍വെച്ചാണ് കുട്ടി എലിവിഷം കൊണ്ട് പല്ലുതേച്ചത്. രാത്രിയോടെ അവശത പ്രകടിപ്പിച്ച കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നില ഗുരുതരമായതിനെ തുടര്‍ന്നാണ് പിന്നീട് മംഗലാപുരത്തേക്ക് മാറ്റിയത്. പ്ലാവുള്ളക്കയിലെ അംഗന്‍വാടിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു സജിത. ചിച്ചു സഹോദരിയാണ്. കുട്ടിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Keywords : Bandaduka, Child, Death, Obituary, Kerala, Kasaragod, Sajitha, Rat Poison, Hospital, Tooth Paste, Kasargodvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.