ചെമ്മനാട്ടെ ടി.കെ സീതി ഹാജി നിര്യാതനായി
Aug 7, 2016, 17:00 IST
ചെമ്മനാട്: (www.kasargodvartha.com 07/08/2016) ചെമ്മനാട്ടെ ടി.കെ സീതി ഹാജി (80) നിര്യാതനായി. ലേസ്യത്ത് ബദര്‍ ജമാഅത്ത് കമ്മിറ്റിയുടെയും മുര്‍ഷിദുല്‍ അനാം കമ്മിറ്റിയുടെയും മുസ്ലിം ജമാഅത്തിന്റെയും പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സീതി ഹാജിയാണ് ചെമ്മനാട് ലേസ്യത്ത് ബദര്‍ ജമാഅത്ത് മസ്ജിദിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. കളനാട്ടെ ഉദാരമതിയുടെ സംഭാവനയിലാണ് ഇവിടെ സുന്നി സെന്ററും മസ്ജിദും യാഥാര്‍ത്ഥ്യമായത്. ജില്ലയിലെ വിവിധ മദ്രസ പ്രസ്ഥാനങ്ങള്‍ക്കും മസ്ജിദുകള്‍ക്കും ഒരു ആശാ കേന്ദ്രമായിരുന്നു അദ്ദേഹം.
സാന്നിധ്യം കൊണ്ട് തന്നെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിരുന്ന സീതി ഹാജിയെ പള്ളി ഉദ്ഘാടന വേളയില്‍ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ കാന്തപുരം പ്രശംസിച്ചത് ഈ പ്രദേശത്തിന്റെ ആത്മീയ വെളിച്ചമായിട്ടാണ്. അദ്ദേഹത്തിന്റെ നിര്യാണത്തോടെ നഷ്ടപ്പെട്ടത് സുന്നി യുവജന- വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് ആവേശം നല്‍കിയിരുന്ന വ്യക്തിത്വത്തെയാണെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അനുശോചിച്ചു.
തുരുത്തിയിലെ പരേതനായ മുക്രി കുഞ്ഞാലി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: കെ.ടി ഖദീജ, പരേതയായ ഉമ്മുഖുല്‍സൂം. മക്കള്‍: മുജീബ് റഹ് മാന്‍ (ദുബൈ), സുഹറാബി, സൈനബ, സാബിറ, ഫൗസിയ, സല്‍മ. മരുമക്കള്‍: അബ്ദുല്ല കെ.കെ, മുഹമ്മദ് ബീരാന്‍, കീഴൂര്‍ മുഹമ്മദ്, അഷ്‌റഫ് എരിയാല്‍, മുജീബ് മലപ്പുറം, ഇബ്രാഹിം ചെര്‍ക്കള, ലൈല. സഹോദരങ്ങള്‍: ടി കെ അഹ് മദ് തുരുത്തി, ഉമ്മുസല്‍മ, പരേതരായ മുഹമ്മദ് മാണിമൂല, അബ്ദുല്ല പറങ്കിയ തുരുത്തി, അബ്ദുല്‍ ഖാദര്‍ ബെദിര, അബൂബക്കര്‍ മരുതടുക്കം, ഖദീജ, ഉമ്മാലിയുമ്മ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 7.45 മണിയോടെ ചെമ്മനാട് ലേസ്യത്ത് ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മയ്യത്ത് നിസ്‌കാരത്തിനു നേതൃത്വം നല്‍കും. ഖബറടക്കത്തിനു ശേഷം ബദര്‍ ജുമാഅത്ത് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും അനുശോചന യോഗവും ഉണ്ടായിരിക്കും.

Keywords: Kasaragod, Kerala, Death, Obituary, Chemnad, Masjid, president, Chemnad T.K Seethi Haji passes away.