സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ചെമ്മനാട്ടെ മുഹ് യുദ്ദീന്‍ മാസ്റ്റര്‍ നിര്യാതനായി
Sep 16, 2016, 10:00 IST
ചെമ്മനാട്: (www.kasargodvartha.com 16/09/2016) സംസ്ഥാന അധ്യാപക അവാര്‍ഡ് ചെമ്മനാട്ടെ ജേതാവ് പി.എം മുഹ് യുദ്ദീന്‍ മാസ്റ്റര്‍ (77) നിര്യാതനായി. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതരായ കൊരക്കോട് പി. മുഹമ്മദ്- ദൈനബി ദമ്പതികളുടെ മകനാണ്. പഴയകാല അധ്യാപക സംഘടനാ നേതാവും വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്നു.
കണ്ണൂര്‍ ഗവ. ബേസിക് ട്രെയ്‌നിംഗ് കോളജില്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി 1975 ജൂണ്‍ 15ന് ചേരൂര്‍ എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1957 മുതല്‍ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും 62 മുതല്‍ 76 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലും അധ്യാപകനായി ജോലി ചെയ്തു. മുസ്ലിം ഹൈസ്‌കൂളില്‍ എ.സി.സി ഓഫീസറായും എന്‍.സി.സി ഓഫീസറുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിരുന്നു. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ മാനേജര്‍ കൂടിയായിരുന്നു.
1976 ല്‍ ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച മുഹ് യുദ്ദീന്‍ മാസ്റ്ററുടെ ആദ്യ നിയമനം ബെണ്ടിച്ചാല്‍ ജി.യു.പി സ്‌കൂളിലായിരുന്നു.. 82 മുതല്‍ 84 വരെ ചെമ്മനാട് ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിലും 84 മുതല്‍ 94 വരെ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്‌കൂളിലും സേവനമനുഷ്ടിച്ചു. 1992ലാണ് സംസ്ഥാന അധ്യാപക അവാര്‍ഡിര്‍ഹനായത്. തളങ്കര റഫി മഹല്‍ എന്‍.എ സുലൈമാന്‍ സ്മാരക പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
കെ.എസ്.ജി.ടി.എ., കെ.ജി.പി.ടി. യൂണിയന്‍, ഗവ. പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ തുടങ്ങിയ അധ്യാപക സംഘടനകളില്‍ സബ്ജില്ല, ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നു. കാസര്‍കോട് താലൂക്ക് പബ്ലിക് സര്‍വ്വന്റ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ഫ്രൈഡെ ക്ലബ്ബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സൈനബി (പരേതനായ കൈന്താര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകള്‍). മക്കള്‍: പി.എം നസീറ, പി.എം നജ്മ, പി.എം അന്‍വര്‍ (കുവൈത്ത്), പി.എം നസ്‌റിന്‍. മരുമക്കള്‍: സി.എല്‍ അബ്ദുര്‍ റഹ് മാന്‍ (ടൈലര്‍, ചെമ്മനാട്), ഷംസുദ്ദീന്‍ സഫിയുല്ല കുരുക്കള്‍ ചെമ്മനാട്, സാജു തെരുവത്ത് (സൗദി), സലീന സി.എല്‍.
സഹോദരങ്ങള്‍: പി.എം അബ്ദുര്‍ റഹ് മാന്‍ (ഐഡിയല്‍ പ്രിന്റേഴ്‌സ് കാസര്‍കോട്), പി.എം അബ്ദുല്‍ ഹമീദ് നായന്മാര്‍മൂല, ഖദീജ കൊരക്കോട്, ലൈലമ്മ എസ്.പി നഗര്‍, ഫാത്വിമത്ത് ബീവി ഉദുമ പടിഞ്ഞാര്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, Chemnad, Death, Obituary, Kasaragod, State Teacher's award, Chemnad P.M Muhyuddeen Master passes away.