city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്പരിക്കയില്‍ ട്രെയിന്‍തട്ടി മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു

മേല്‍പറമ്പ്: (www.kasargodvartha.com 16/06/2015) ചെമ്പരിക്ക തുരങ്കത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കുമ്പള ബംബ്രാണ സ്വദേശിയും കളത്തൂര്‍ ചെക്‌പോസ്റ്റിലെ താമസക്കാരനുമായ സി.എ അബ്ദുല്ല (58) യാണ് മരിച്ചത്. ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി അബ്ദുല്ലയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

അതേസമയം രണ്ടാമത്തെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല. അബ്ദുല്ലയുടെ സുഹൃത്താണ് മരിച്ച രണ്ടാമത്തേയാള്‍ എന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് അബ്ദുല്ലയും കൂടെയുണ്ടായിരുന്നയാളും ബാവുനഗര്‍ - കൊച്ചുവേളി എക്‌സ്പ്രസ് ഇടിച്ച് മരിച്ചത്. രണ്ട് മൃതദേഹങ്ങളും ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഖദീജയാണ് മരിച്ച അബ്ദുല്ലയുടെ ഭാര്യ. മക്കള്‍: രിഫാഹി, റഫീഖ്, സുഹ്‌റ, മിസിരിയ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ അന്ത്യ കര്‍മങ്ങള്‍ക്ക് നടത്തി കൊടിയമ്മ ജുമാ മസ്ജിദില്‍ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ചെമ്പരിക്കയില്‍ ട്രെയിന്‍തട്ടി മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു

Related News:  
ചെമ്പിരിക്കയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു
Keywords :  Kasaragod, Kerala, Melparamba, Chembarika, Death, Obituary, Train,  C.A  Abdulla,  Chemberika tragedy: One deceased identified.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia