നെഞ്ചുവേദനയെത്തുടര്‍ന്ന് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി മരിച്ചു
May 21, 2016, 13:10 IST
പെരിയ: (www.kasargodvartha.com 21/05/2016) നെഞ്ചുവേദനയെത്തുടര്‍ന്ന് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം കോലഞ്ചേരി കടക്കനാട് കട്ടിക്കോലില്‍ ഹൗസില്‍ കെ കെ അരുണ്‍ കുമാര്‍ (29) ആണ് മരിച്ചത്.
പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പി എച്ച് ഡി വിദ്യാര്‍ത്ഥിയാണ് അരുണ്‍ കുമാര്‍. ശനിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ നെഞ്ചുവേദനയെത്തുടര്‍ന്ന് അരുണ്‍ കുമാറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടക്കനാട്ടെ കെ കെ കുഞ്ഞന്റെ മകനാണ്.
Keywords: Central University student dies, Kasaragod, Kerala, Obituary, Central University.