city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിടവാങ്ങിയത് മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രിയ ഗുരുനാഥൻ; കേന്ദ്ര കാലാവസ്ഥാ വിഭാഗം റിട്ട. കമ്യൂണിക്കേഷന്‍ ഡയറക്ടറായിരുന്ന കാസര്‍കോട്ടെ മുഹമ്മദ് ഹബീബുല്ലയുടെ വിയോഗം തീരാ നഷ്ടം

കാസര്‍കോട്: (www.kasargodvartha.com 23.11.2020) കേന്ദ്ര കാലാവസ്ഥാ വിഭാഗം റിട്ട. കമ്യൂണിക്കേഷന്‍ ഡയറക്ടറായിരുന്ന പുതിയപുര മുഹമ്മദ് ഹബീബുല്ല (90) നിര്യാതനായി. പ്രമുഖ അഭിഭാഷകന്‍ പരേതനായ പുതിയപുരയിൽ അഹ് മദിന്റെമകനാണ്. ന്യൂഡല്‍ഹിയില്‍ മകന്റെ വസതിയിലായിരുന്നു അന്ത്യം. 1993-ലാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍ നിന്നു വിരമിച്ചത്.

ചേര്‍ത്തല ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന കാലത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യനായിരുന്നു. റേഡിയോ സൂപ്പര്‍വൈസറായി ഉഡുപ്പിയിലും കോഴിക്കോടും ജോലി ചെയ്തിരുന്നു. ഹബീബുല്ലയുടെ വിയോഗം അദ്ദേഹം കൈവെച്ച മേഖലയ്ക്കെല്ലാം തീരാനഷ്ടമാണ്.

വിടവാങ്ങിയത് മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രിയ ഗുരുനാഥൻ; കേന്ദ്ര കാലാവസ്ഥാ വിഭാഗം റിട്ട. കമ്യൂണിക്കേഷന്‍ ഡയറക്ടറായിരുന്ന കാസര്‍കോട്ടെ  മുഹമ്മദ് ഹബീബുല്ലയുടെ വിയോഗം തീരാ നഷ്ടം


ഭാര്യ: സുലു മുഹമ്മദ് മന്നിപ്പാടി. മക്കള്‍: നഗ്മ മുഹമ്മദ് (അഡീഷനല്‍ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, ന്യൂഡല്‍ഹി), ജവഹര്‍ മുഹമ്മദ് (എയര്‍ കൊമ്മഡോര്‍ ,ന്യൂഡല്‍ഹി), ശമീം മുഹമ്മദ് (കംപ്യൂട്ടര്‍ എന്‍ജിനീയര്‍, കാലിഫോര്‍ണിയ). മരുമക്കള്‍: അഡ്വ. ഫരീദ് മല്ലിക് (ന്യൂഡല്‍ഹി ഹൈക്കോടതി), ദീപ (റിട്ട. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ എയര്‍ഫോഴ്‌സ്, കമ്യുണിക്കേഷന്‍ വിഭാഗം).

സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ് (അഭിഭാഷകന്‍), സാറാ അബൂബക്കര്‍ (പ്രമുഖ എഴുത്തുകാരി) പരേതരായ ലഫ്റ്റനന്റ് അബ്ദുല്ല, ഡോ. ശംസുദീന്‍ എഫ് ആര്‍ സി എസ്, ഹാശിം.



Keywords: News, Kasaragod, Retired, Obituary, Kerala, Central Meteorology, Central Meteorological Department Retd. Muhammad Habibullah Passed Away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia