റോഡരികിലൂടെ നടന്നുപോവുകയായിരുന്നയാള്‍ കാറിടിച്ച് മരിച്ചു; നിര്‍ത്താതെ പോയ വാഹനം പോലീസ് പിന്തുടര്‍ന്ന് പിടികൂടി
Nov 26, 2017, 21:48 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2017) റോഡരികിലൂടെ നടന്നുപോവുകയായിരുന്നയാള്‍ കാറിടിച്ച് മരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് മുന്‍വശത്തായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടീഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. ഏകദേശം 35- 40 വയസ് പ്രായം തോന്നിക്കും.
അതേസമയം അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് പിന്തുടര്‍ന്ന് ബി സി റോഡില്‍ വെച്ച് കാര്‍ പിടികൂടി കസ്റ്റഡിയിലെടുത്തു. കാസര്‍കോട് നിന്നും വിദ്യാനഗര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി 800 കാറാണ് അപകടം വരുത്തിയത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Accident, Death, News, Obituary, Car, Police, Top-Headlines, Nullippady.
< !- START disable copy paste -->