Accident | കാര്‍ ഡിവൈഡറിലും വൈദ്യുതി തൂണിലും ഇടിച്ചുണ്ടായ അപകടം: ഗുരുതരമായി പരുക്കേറ്റ യുവാവും മരിച്ചു; മരണസംഖ്യ രണ്ടായി
Jan 30, 2023, 19:12 IST
ഉപ്പള: (www.kasargodvartha.com) കര്‍ണാടക കൊല്യ-അഡ്കയ്ക്ക് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലും വൈദ്യുതി തൂണിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവും മരിച്ചു. ഇതോടെ മരണസംഖ്യ രണ്ടായി ഉയര്‍ന്നു. ഉപ്പള ഹിദായത് നഗര്‍ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകന്‍ ബശാര്‍ അഹ്മദ് (23) ആണ് ആശുപത്രിയില്‍ മരിച്ചത്.
അപകടത്തില്‍ മഞ്ചേശ്വരം പത്താം മൈല്‍ സ്വദേശി സഈദ് കെ അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ രിഫാഈ (24) നേരത്തെ മരണപ്പെട്ടിരുന്നു. പരുക്കേറ്റ കണ്ണൂര്‍ സ്വദേശികളായ ഫാത്വിമ, രേവതി എന്നിവര്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് പേരും സുഹൃത്തുക്കളാണ്. കര്‍ണാടക തലപ്പാടിക്കടുത്ത കൊല്യയിലെ അഡ്കയ്ക്ക് സമീപമായിരുന്നു ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറില്‍ കയറുകയും തുടര്‍ന്ന് വൈദ്യുത തൂണില്‍ ഇടിക്കുകയുമായിരുന്നു.
അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബശാര്‍ അഹ്മദ് ആണ് വാഹനം ഓടിച്ചിരുന്നത്. കാറില്‍ കുടുങ്ങി തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റ ബശാര്‍ അഹ്മദിനെയും അബ്ദുല്‍ രിഫാഈയും പ്രദേശവാസികള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തത് ദേര്‍ലക്കട്ടെ കെഎസ് ഹെഗ്ഡെ ആശുപത്രിയിലെത്തിച്ചെങ്കിലും രിഫാഈ രാത്രിയോടെ തന്നെ മരണപ്പെട്ടു. ബശാറിനെ വിദഗ്ധ ചികിത്സയ്ക്കായി എജെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Uppala, Top-Headlines, Accident, Accidental-Death, Tragedy, Obituary, Died, Car accident: One more died.
< !- START disable copy paste -->