 |
Mohammed Javad |
കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു ഡിഗ്രി വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. പൈക്ക അര്‍ളടുകത്തെ മൊയ്തു-ഉമ്മാലിമ്മ ദമ്പതികളുടെ മകന്‍ എം. എ മുഹമ്മദ് ജവാദ്(21) ആണ് മരിച്ചത്. രാത്രി 10.45 ഓടെ സിറ്റിസണ്‍ നഗര്‍ ദേശിയ പാതയിലാണ് അപകടം.

ചര്‍ലടുക്കയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍ 14 ജെ 3344 റിട്‌സ് കാറാണ് ചെങ്കള സിറ്റിസണ്‍ നഗറില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. ഓടി കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഗുരുതരമായ പരിക്കേറ്റ ജവാദിനെ പുറത്തെടുത്തത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജവാദ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്.
മംഗളുരു ശ്രീനിവാസ കോളജിലെ അവസാനവര്‍ഷ ബി.ബി.എം വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ജസീല, ജലീല, ജുമൈല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Keywords: Kerala, Kasaragod, Car, Accident, student, dies, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Paika, Charladka.