city-gold-ad-for-blogger

ശാർജ ദൈദിൽ കാറപകടം; കാസർകോട് സ്വദേശിയായ സൂപർമാർകറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം

Image depicting a road accident scene in Sharjah (representative).
Photo: Arranged

● റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ചു.
● വൈദ്യുതി ഓഫീസിൽ ബിൽ അടയ്ക്കാൻ പോകുമ്പോഴായിരുന്നു അപകടം.
● ഷാർജ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശാർജ: (KasargodVartha) ദൈദിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാസർകോട് സ്വദേശിയായ സൂപർ മാർകറ്റ് ഉടമ കാറിടിച്ച് ദാരുണമായി മരിച്ചു.ബേക്കൽ പള്ളിക്കര മൗവ്വലിലെ മുക്രി ഇബ്രാഹിം (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.

സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്ന ഇബ്രാഹിം, തന്റെ കാർ റോഡരികിൽ പാർക്ക് ചെയ്ത ശേഷം അടുത്തുള്ള വൈദ്യുതി ഓഫീസിൽ ബിൽ അടയ്ക്കാൻ വേണ്ടി റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഈ സമയം അമിത വേഗതയിലെത്തിയ കാർ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം തൽക്ഷണം മരിച്ചു.

ഭാര്യ: ആബിദ, മക്കൾ: ഇർഫാൻ, അസീം, ഇഫ്ര.

വർഷങ്ങളായി ഷാർജയിൽ കട നടത്തിവരികയായിരുന്നു മുക്രി ഇബ്രാഹിം. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം നാട്ടിലും മലയാളി സമൂഹത്തിലും വലിയ ദുഃഖത്തിന് ഇടയാക്കിയിട്ടുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. സംഭവത്തിൽ ഷാർജ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Mukri Ibrahim (50), a supermarket owner from Bekal Pallikkara in Kasaragod, tragically died in a car accident in Dhaid, Sharjah. He was hit by a speeding car while crossing the road to pay an electricity bill. Sharjah police have registered a case and are investigating.

#SharjahAccident, #Kasaragod, #Malayali, #RoadAccident, #UAE, #Obituary

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia