കാഞ്ഞങ്ങാട്ട് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; കുട്ടിയുള്‍പ്പെടെ 4 പേര്‍ക്ക് ഗുരുതരം; കാറിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത് അര മണിക്കൂറിന് ശേഷം
May 6, 2017, 12:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/05/2017) കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. ഇരിട്ടി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്ത് ദേശീയ പാതയിലാണ് അപകടം.
കാറിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത് അരമണിക്കൂറിന് ശേഷമാണ്. ശനിയാഴ്ച രാവിലെ 11.20 മണിയോടെയാണ് അപകടം. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ പുറത്തെടുത്തത്.
കാഞ്ഞങ്ങാട് നിന്നും നീലേശ്വരം ഭാഗത്തേക്കു പോകുകയായിരുന്ന കെ എല്‍ 13 എസ് 7755 നമ്പര്‍ ആള്‍ട്ടോ കാറും നീലേശ്വരം ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്ത് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കാറില്‍ കുട്ടിയപ്പെടെ അഞ്ച് പേരാണുണ്ടായിരുന്നത്. രണ്ട് സ്ത്രീകളും കുട്ടിയും പിന്‍ സീറ്റിലായിരുന്നു. ഡ്രൈവറും മറ്റൊരു പുരുഷനുമാണ് മുന്‍ സീറ്റിലുണ്ടായിരുന്നത്. ഇവരാണ് കാറിനകത്ത് കുടുങ്ങിയത്.
പരിക്കേറ്റ കുട്ടിയേയും രണ്ട് സ്ത്രീകളേയും ആദ്യം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയ ഡ്രൈവറേയും മറ്റൊരു പുരുഷനെയും രക്ഷപ്പെടുത്തിയത്. മരിച്ച ഡ്രൈവറുടേയോ പരിക്കേറ്റവരുടേയോ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Car, Fish Lorry, Accident, Fire force, Police, Driver, Hospital, Car accident driver dies; Five injured.