ഡോക്ടറെ കാണാന്‍ മംഗളൂരുവിലേക്ക് പോയ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു
Oct 20, 2015, 14:58 IST
കാസര്‍കോട്: (www.kasargodvartha.com 20/10/2015) മംഗളൂരു ആശുപത്രിയിലേക്ക് ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ കുഴഞ്ഞു വീണ് മരിച്ചു. തളങ്കര തെരുവത്ത് ഹൊന്നമൂലയിലെ പരേതരായ അബ്ദുല്‍ ഖാദര്‍ - ഉമ്മാലിമ്മ ദമ്പതികളുടെ മകന്‍ സി.എ
മൊയ്തീന്‍ (58) ആണ് മരിച്ചത്.
മംഗളൂരു റെയില്‍വെ സ്റ്റേഷനില്‍നിന്നും പുറത്തിറങ്ങി ആശുപത്രിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്ന മകളും ഓട്ടോഡ്രൈവര്‍മാരും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തളങ്കര ഖാസിലൈനിലെ വ്യാപാരിയും റിഫാഇയ മസ്ജിദ് ഹാഷീം സ്ട്രീറ്റ് ജോയിന്റ് സെക്രട്ടറിയുമാണ് മൊയ്തീന്‍.
ഭാര്യ: സാറ. മക്കള്‍: കബീര്‍ (എറണാകുളം), മിസ്‌രിയ, ഫൈസല്‍, തസ്‌രിയ, ഉനൈസ് അറഫാത്ത്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, ഖൈറുന്നിസ, മസ്‌ന, ഷിഹാബ് (ഖത്തര്‍). സഹോദരങ്ങള്‍: സി.എ ഷാഫി, സി.എ അബ്ദുല്ല (ഖത്തര്‍), മറിയുമ്മ ഹജ്ജുമ്മ. മൃതദേഹം രാത്രി ഒമ്പത് മണിയോടെ മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kasaragod, Kerala, Death, Hospital, Railway station, Thalangara, P.A Moideen.