city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.വൈ.എസ് നേതാവ് സി.എ. അബ്ദുല്ല ചൂരി നിര്യാതനായി

വിദ്യാനഗര്‍: എസ്.വൈ.എസ്. കാസര്‍കോട് സോണ്‍ ക്ഷേമകാര്യ സെക്രട്ടറിയും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സജീവ പ്രവര്‍ത്തകനുമായ സി.എ. അബ്ദുല്ല ചൂരി (46) നിര്യാതനായി. രക്ത സമ്മര്‍ദത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12 മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നിലവില്‍ എസ്.വൈ.എസ്. സിവില്‍ സ്റ്റേഷന്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി, കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി, കല്ലക്കട്ട മജ്മഅ് കമ്മറ്റിംയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സി.എ. അബ്ദുല്ല ദീര്‍ഘകാലം എസ്.എസ്.എഫ്. മധൂര്‍ പഞ്ചായത്ത്, കാസര്‍കോട് താലൂക്ക്,  ജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സഅദിയ്യ, മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ മുന്‍ നിര പ്രവര്‍ത്തകനായിരുന്നു. ഈ വര്‍ഷം എസ്.വൈ.എസ്. സംഘടനാ തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് മേഖലാ റിട്ടേണിംഗ് ഓഫീസറായിരുന്നു. ബിസിനസ് രംഗത്ത് സജീവമായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് മുഹിമ്മാത്തില്‍ പഠിക്കുന്ന മകനെ മധ്യവേനലവധിക്ക് വീട്ടിലേക്ക് കൂട്ടി വരുന്ന വഴി സീതാംഗോളിയിലെത്തിയപ്പോള്‍ രക്ത സമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ഉടനെ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.

എസ്.വൈ.എസ് നേതാവ് സി.എ. അബ്ദുല്ല ചൂരി നിര്യാതനായിപരേതരായ മാങ്ങാട് ആമു ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: റുഖിയ ചെങ്കള. മക്കള്‍: മുഹിമ്മാത്ത് ജൂനിയര്‍ ദഅ്‌വ- ഇംഗ്ലീഷ് മീഡിയം ഏഴാം തരം വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍ശദ്, നായമാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഹസ്‌ന, അനസ് അബ്ദുല്ല. ചൂരി സ്വദേശിയായ സി.എ. ഏതാനും വര്‍ഷങ്ങളായി കോപ്പയില്‍ തന്‍ബീഅ് ടി.ടി.സി. സ്‌കൂളിനു സമീപമുള്ള ചൂരിവ്യൂ വീട്ടിലാണ് താമസം.

ഖബടക്കം ചൊവ്വാഴ്ച ഉച്ചയോടെ നായന്മാര്‍മൂല വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

മരണ വിവരമറിഞ്ഞ് നിരവധിപേര്‍ വീട്ടിലെത്തി അനുശോചിച്ചു. കല്ലക്കട്ട മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, എസ്.വൈ.എസ്. സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, എസ്.എം.എ. ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ വീട്ടിലെത്തി.

Keywords: C.A. Abdulla Choori passes away, Obituary, SYS Leader, Kasaragod, Vidya Nagar, Kerala, SSF, Hospital, Choori, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia