Hajj Trainer | ഹജ്ജ് തീർത്ഥാടകരുടെ വഴികാട്ടി സി എച്ച് കുഞ്ഞബ്ദുല്ല ഹാജി വിടവാങ്ങി
● കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യക്തിത്വമായിരുന്നു.
● 25 വർഷം മസ്ജിദ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
● കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിൻ്റെ സ്ഥാപക നേതാക്കളിലൊരാളാണ്.
● കണ്ണൂർ - കാസർകോട് ജില്ലകളിൽ നിന്നുള്ള ഹാജിമാർക്ക് പരിശീലനം നൽകി.
കാഞ്ഞങ്ങാട്: (KasargodVartha) ഹജ്ജിന് പോകുന്ന വിശ്വാസികള്‍ക്ക് മൂന്നര പതിറ്റാണ്ട് കാലം ക്ലാസെടുത്ത് വന്നിരുന്ന കല്ലൂരാവിയിലെ സി എച്ച് കുഞ്ഞബ്ദുല്ല ഹാജി (90) വിടവാങ്ങി. 25 വര്‍ഷത്തോളം കല്ലുരാവി ബദരിയ ജുമാ മസ്ജിദ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.
മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാവായ അദ്ദേഹം നിലവില്‍ 36-ാം വാര്‍ഡ് പ്രസിഡന്റ് കൂടിയായിരുന്നു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ദീനീ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നടന്ന് പ്രവര്‍ത്തിച്ച അദ്ദേഹം കാഞ്ഞങ്ങാട്ടുകാര്‍ക്ക് മുഖവുര ആവശ്യമില്ലാത്ത നേതാവായിരുന്നു.
പുതിയ കോട്ട ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ വെച്ചായിരുന്നു ഹജ്ജ് പരിശീലന ക്ലാസ് നടത്തി വന്നത്. കാഞ്ഞങ്ങാട്ടെ തേയില വ്യാപാരിയായ ഇദ്ദേഹം പുതിയ കോട്ടയിലെ കടയില്‍ വെച്ചാണ് ഹജ്ജിന് പോകുന്നവര്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കിയിരുന്നത്. പല തവണ ഹജ്ജ് ചെയ്തതിന്റെ അനുഭവത്തില്‍ നിന്നാണ് അദ്ദേഹം ഹജ്ജിന് പോകുന്നവര്‍ക്കായി പ്രായോഗിക പരിശീലനം മൂന്നര പതിറ്റാണ്ടായി നല്‍കി വന്നത്.
റമദാന്‍ മുതല്‍ ദുല്‍ഖഅദ് മധ്യം വരെയുള്ള ഞായറാഴ്ചകളില്‍ മൂന്നര മണിക്കൂര്‍ വെച്ച് മുപ്പതിലേറെ മണിക്കൂര്‍ നീളുന്ന ക്ലാസുകള്‍ക്ക് മൂന്ന് പതിറ്റാണ്ടോളം നേതൃത്വം നല്‍കിയിരുന്നു. കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് അദ്ദേഹം എടുത്ത ക്ലാസുകള്‍ വഴി ഹജ്ജും അനുബന്ധ കര്‍മ്മങ്ങളും ഹൃദ്യസ്ഥമാക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞബ്ദുല്ല ഹാജിയുടെ വിയോഗം വിശ്വാസി സമൂഹത്തിന് തീരാനഷ്ടമാണ്.
ഭാര്യമാര്‍: നഫീസ, പരേതയായ ഫാത്തിമ, പരേതയായ നഫീസ. മക്കള്‍: അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ് കുഞ്ഞി, ഉബൈദ്, സുബൈര്‍, ആയിഷ, ഖദീജ, സഫിയ, സൗദ, മൈമൂന, സല്‍മ, ഹാജറ, പരേതയായ സുഹ്‌റ.
മരുമക്കള്‍: അസൈനാര്‍, സുലൈമാന്‍ സഅദി, അസൈനാര്‍ സി.കെ, കുഞ്ഞാമത് ചിത്താരി, അബ്ദുല്‍ ഖാദര്‍ ബായിക്കര, അബ്ദുല്‍ ഹമീദ് സഖാഫി, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, കുഞ്ഞമ്മദ് ദാരിമി.
സഹോദരങ്ങള്‍: പരേതനായ മൊയ്തു ഹാജി, ഇബ്രാഹിം ഹാജി, മുഹമ്മദ് ഹാജി, ആലിക്കുട്ടി ഹാജി, സി.എച്ച്. ബഷീര്‍, പരേതനായ സി.എച്ച്. ഇസ്മായില്‍, ആയിഷ.
ഖബറടക്കം കല്ലുരാവി ബദരിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. അബ്ദുല്ല ഹാജിയോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച ഇശഅ് നമസ്‌കാരത്തിന് ശേഷം അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ മജ്‌ലിസും കല്ലുരാവിയില്‍ നടക്കും.
സി.എച്ച്. കുഞ്ഞബ്ദുല്ല ഹാജിയുടെ വിയോഗത്തെക്കുറിച്ചുള്ള നിങ്ങളുടെ അനുശോചനങ്ങളും ഓർമ്മകളും പങ്കുവെക്കുക. ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക.
C.H. Kunjabdulla Haji, a prominent Hajj trainer and community leader from Kanhangad, passed away at the age of 90. He provided Hajj training for over three decades and served as a mosque president and community leader.
#KunjabdullaHaji #HajjTrainer #Kanhangad #KeralaNews #CommunityLeader #Obituary