നീലേശ്വരത്തെ വ്യാപാരി തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍
Jan 22, 2015, 15:32 IST
നീലേശ്വരം: (www.kasargodvartha.com 22/01/2015) നീലേശ്വരം മാര്‍ക്കറ്റ് റോഡിലെ ചൈന ടൗണ്‍ സ്ഥാപന ഉടമ മുജീബിനെ(38) തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. നീലേശ്വരം ഉച്ചൂളിക്കുതിരില്‍ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. വ്യാഴാഴ്ച പുഴയുടെ വെള്ളാട്ട് ഭാഗത്താണ് മൃതദേഹം കാണപ്പെട്ടത്.
കരുവാച്ചേരി അപ്പാട്ടില്ലത്തെ ബീഫാത്വിമയുടെ മകനാണ്. ഭാര്യ: സമീറ. മക്കള്‍: ഷാനു, ഷിജാന്‍. സഹോദരങ്ങള്‍: അഷ് റഫ് (സെയില്‍സ് ടാക്‌സ്), ലത്വീഫ് (കുവൈത്ത്), ഖൈറുന്നിസ, ബല്‍ക്കീസ്, മെഹറുന്നിസ. ചീമേനി പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയി.

Keywords : Nileshwaram, Kasaragod, Kerala, Obituary, Merchant, River, Dead, Business man found dead drowned.