സഹോദരങ്ങളായ യുവാക്കള്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 8, 2016, 12:02 IST
ബദിയടുക്ക: (www.kasargodvartha.com 08/02/2016) സഹോദരങ്ങളായ യുവാക്കളെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള പര്‍ത്താജെ യിലെ പരേതനായ ശിവരാമന്റെ മക്കളായ ശിവഗിരിയിലെ നാഗേഷ് (24), സഹോദരന്‍ ഉമേഷ് (22) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ വീടിന് സമീപത്തെ വെവ്വേറെ മരക്കൊമ്പുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ബജകൂഡ്‌ലുവിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് ഞായറാഴ്ച വൈകുന്നേരത്തോടെ നാഗേഷും ഉമേഷും സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പിന്നീട് നാഗേഷ് പെര്‍ള ടൗണിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. അല്‍പ്പനേരം കഴിഞ്ഞ് ഉമേഷും വീട്ടില്‍ നിന്നിറങ്ങി. തിങ്കളാഴ്ച രാവിലെയും ഇരുവരും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പിതാവ് ശിവരാമ ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. സരസ്വതിയാണ് മാതാവ്. ഹരീഷ് മറ്റൊരു സഹോദരനാണ്. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Badiyadukka, Kasaragod, Obituary, Kerala, Brothers, Brothers found dead hanged
ഉമേഷ് |
നാഗേഷ് |