ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി. കുമാരന്‍ നിര്യാതനായി
Jun 25, 2012, 14:04 IST
B.Kumaran |
കോണ്‍ഗ്രസിന്റെ പഴയകാല നേതാവും ചെങ്കള സര്‍വ്വീസ് ബാങ്കിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന പരേതനായ കെ. കര്‍ത്തമ്പു വൈദ്യരുടെയും കല്യാണിയുടെയും മകനാണ് കുമാരന്‍. പാരമ്പര്യവൈദ്യ കുടുംബത്തില്‍പ്പെട്ട കുമാരന്‍ ചെര്‍ക്കളയില്‍ ആയുര്‍വ്വേദ ഷോപ്പില്‍ ചികിത്സകനായിരുന്നു.
കോണ്‍ഗ്രസ് ചെങ്കള മണ്ഡലം സെക്രട്ടറി, ജനശ്രീ ചെങ്കള പഞ്ചായത്ത് ചെയര്‍മാന്‍ എന്നീ നിലകളാണ് പ്രവര്‍ത്തിച്ചുവരികയാണ്. റീനയാണ് ഭാര്യ. സെന്‍ട്രല്‍ സ്‌കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന നവമി ഏകമകളാണ്. വേലായുധന്‍, കുഞ്ഞിരാമന്‍, നാരായണന്‍, പുഷ്പ, പത്മിനി, വത്സല എന്നിവര്‍ സഹോദരങ്ങളാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍, വൈസ് പ്രസിഡന്റ് മുസ ബി. ചെര്‍ക്കള, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ .ഇഖ്ബാല്‍ കല്ലട്ര, അസ്മാബി കെ.വി.എസ് അബ്ദുളള, തസ്ലീമ ഹാരിസ്, മെമ്പര്‍മാരായ എസ്.കുമാര്‍, എ.കെ. ഷാഫി, എ.കെ. ആരിഫ്, ഉമൈറ അബ്ദുര്‍ റഹ്മാന്‍, പി.ബി. അഷ്‌റഫ്, രജനി, പുഷ്പലത എസ്. ആള്‍വ, സ്‌നേഹലത, മിസിരിയ, ഷാഫി എന്നിവരും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ കുമാരന്റെ വീട്ടിലെത്ത് അന്ത്യോപചാരം അര്‍പ്പിച്ച് അനുശോചിച്ചു.
Keywords: B.Kumaran, Obituary, Block Panchayath Member, Kasaragod