city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പി നേതാവ് മടിക്കൈ കമ്മാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2017) ബി ജെ പി ദേശീയസമിതിയംഗം മടിക്കൈ കമ്മാരന്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ദീപ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മടിക്കൈ കമ്മാരന്‍. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്.

ശാരീരികമായ അവശതകള്‍ കാരണം അദ്ദേഹം മാസങ്ങളായി പാര്‍ട്ടിപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മരണവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി പേര്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. ബി ജെ പിയുടെയും മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി.

1938 ജനുവരി ഒന്നിന് മടിക്കൈ കല്യാണത്തെ കര്‍ഷകന്‍ പി. കോരന്റെയും കോട്ടച്ചേരി കുമ്മണാര്‍ കളരി തറവാട്ടംഗം കുമ്പ അമ്മയുടെയും അഞ്ചാമത്തെ മകനായാണ് ജനനം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. പിന്നീട് ഡോ. റാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി.

ജനസംഘത്തിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നയിച്ചതിനു ജയില്‍ ശിക്ഷയും അനുഭവിച്ചു. 1980 ല്‍ ബിജെപി രൂപംകൊണ്ടപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നേതൃത്വസ്ഥാനത്തെത്തുകയായിരുന്നു. കാസര്‍കോട് ജില്ലാ രൂപീകരണത്തിനായി പ്രക്ഷോഭങ്ങള്‍ നയിക്കുകയും കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ ബിജെപിയെ നിര്‍ണായക ശക്തിയാക്കാനും ഇദ്ദേഹത്തിനായിട്ടുണ്ട്. പിന്നീട് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി. രണ്ടു തവണ ബിജെപി നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം പഴയകാലത്ത് കലാ-നാടക രംഗങ്ങളിലും സജീവമായിരുന്നു.

കക്ഷി രാഷ്ട്രീയത്തിനതീതമായി വലിയൊരു സുഹൃദ് വലയവും മടിക്കൈക്ക് സ്വന്തമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഇദ്ദേഹത്തെ കാഞ്ഞങ്ങാട് പൗരാവലിയും കഴിഞ്ഞ ദിവസം കോട്ടപ്പാറ ശ്യാം പ്രസാദ് മുഖര്‍ജി ഗ്രന്ഥാലയം ഒരുക്കിയ ആദരിക്കല്‍ ചടങ്ങിലും അവശത മറന്ന് മടിക്കൈ കമ്മാരനെത്തിയിരുന്നു. അവിവാഹിതനാണ്.

ബി ജെ പി നേതാവ് മടിക്കൈ കമ്മാരന്‍ അന്തരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Top-Headlines, BJP Leader Madikai Kammaran passes away
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia