ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു: സുഹൃത്തിന് ഗുരുതരം
Jun 9, 2012, 17:00 IST
ആരിക്കാടിയിലെ മാഹിന്‍(50)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബഷീറിനെ(38) മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെയായിരുന്നു അപകടം.
മാഹിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റോഡില്‍ തലയിടിച്ച് വീണാണ് മരണം സംഭവിച്ചത്. മൃതദേഹം കുമ്പള സഹകരണാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുമ്പള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസറ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: Kumbala, Kasaragod, Accident, Obituary, Bike, Car