നടന്നുപോവുകയായിരുന്ന യുവാവ് സ്‌കൂട്ടറിടിച്ച് മരിച്ചു
Feb 4, 2016, 12:51 IST
കാസര്‍കോട്: (www.kasargodvartha.com 04/02/2016) നടന്നുപോവുകയായിരുന്ന യുവാവ് സ്‌കൂട്ടറിടിച്ച് മരിച്ചു. ചൂരി കോട്ടക്കണ്ണിയിലെ ടൈലര്‍ രമേഷ് - കസ്തൂരി ദമ്പതികളുടെ മകന്‍ ശുചീന്ദ്ര(35)നാണ് മരിച്ചത്. ചൂരിയിലെ ജയ്ഹിന്ദ് ക്ലബ്ബിന്റെ ട്രഷററാണ് ശുചീന്ദ്രന്‍.
ഏഴിന് നടക്കുന്ന ക്ലബ്ബ് ആഘോഷ പരിപാടിയുടെ ഭാഗമായി പ്രചരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ശുചീന്ദ്രന്‍ പങ്കെടുത്തിരുന്നു. ഇതുകഴിഞ്ഞ് ക്ലബ്ബ് അടച്ച് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ബുധനാഴ്ച രാത്രി 9.30 മണിയോടെ അമിതവേഗതയില്‍വന്ന സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
തലയിടിച്ച് വീണ ശുചീന്ദ്രനെ സ്‌കൂട്ടര്‍ യാത്രക്കാരനും നാട്ടുകാരുംചേര്‍ന്ന് ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരണം സംഭവിച്ചു. അവിവാഹിതനാണ്. സഹോദരങ്ങള്‍: രാജ്‌മോഹന്‍, സുനില്‍, പ്രകാശ്.
Keywords: Kasaragod, Obituary, Kerala, Accident, Bike accident: Youth dies, Bike accident: Pedestrian dies