ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
Oct 17, 2016, 10:35 IST
മാവുങ്കാല്‍: (www.kasargodvartha.com 17/10/2016) റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരണപ്പെട്ടു. പുതിയകണ്ടത്തെ വെള്ളച്ചി - കണ്ണന്‍ ദമ്പതികളുടെ മകള്‍ ചന്ദ്രിക(48)യാണ് മരിച്ചത്.
ഫെബ്രുവരി 29 നാണ് ചന്ദ്രിക മാവുങ്കാല്‍ പുതിയകണ്ടത്തില്‍വെച്ച് റോഡപകടത്തില്‍പ്പെട്ടത്. മാവുങ്കാല്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ ബില്ലടച്ച് തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടയില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ മോട്ടോര്‍ ബൈക്ക് തട്ടി ചന്ദ്രികക്ക് പരിക്കേല്‍ക്കുകയായിരുന്നു.
തലക്കും നട്ടെല്ലിനും ക്ഷതമേറ്റ ചന്ദ്രിക മംഗളൂരു ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടിലേക്ക് അയക്കുകയും ചികിത്സക്കിടയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചന്ദ്രിക മരണപ്പെട്ടത്.
ഏക മകന്‍ നന്ദകുമാര്‍ (എം പി എസ് ജി വി എച്ച് എസ് എസ് വെള്ളിക്കോത്ത്). സഹോദരങ്ങള്‍ ഉണ്ണിക്കൃഷ്ണന്‍, രാജന്‍ (ഓട്ടോ ഡ്രൈവര്‍ പുല്ലൂര്‍), സുകുമാരന്‍, ദിനേശന്‍ (രണ്ടുപേരും ഗള്‍ഫ്), ശ്യാമള.
Keywords : Mavungal, Accident, Injured, Hospital, Treatment, Death, Obituary, Chandrika.