Suspicion | യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
● കുണ്ടംകുഴി കാരക്കാട് സ്വദേശി ദിനേശൻ ആണ് മരിച്ചത്.
● അടുത്ത ബന്ധുവാണ് ദിനേശനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
● തലയ്ക്ക് പരുക്കേറ്റ പാടുകളും സമീപത്ത് രക്തം തളം കെട്ടി കിടന്നതും സംശയം വർദ്ധിപ്പിക്കുന്നു.
ബേഡകം: (KasargodVartha) യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേപ്പ് തൊഴിലാളിയായ കുണ്ടംകുഴി കാരക്കാട് സ്വദേശി ദിനേശന്‍ (38) ആണ് മരിച്ചത്. സംഭവസമയത്ത് ദിനേശന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച രാവിലെ അടുത്തുള്ള ബന്ധുവാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടി കിടന്നിരുന്നു. തലയ്ക്ക് പരുക്കേറ്റ പാടുകളും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. തുടര്‍ന്ന് മൃതദേഹം പരിയാരം കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ പോസ്റ്റുമോര്‍ടത്തിനായി മാറ്റി.
ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ദിനേശന്‍ മദ്യപിക്കാറുണ്ടായിരുന്നുവെന്നും, മദ്യലഹരിയില്‍ തലയിടിച്ച് വീണ് മരിച്ചതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ബേഡകം ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ.
38-year-old construction worker, Dinesh, was found dead in his house in Bedakam with head injuries. Police suspect he died from a fall while intoxicated. The body was sent for postmortem, and forensic experts are investigating.
#BedakamDeath, #SuspiciousDeath, #PoliceInvestigation, #KeralaNews, #Forensic, #Accident