പ്രസവം നടന്ന് മൂന്നാം നാള്‍ തല കറങ്ങി വീണ് ആശുപത്രിയിലായിരുന്ന യുവതി മരിച്ചു
Aug 23, 2018, 22:30 IST
കുമ്പള: (www.kasargodvartha.com 23/08/2018) പ്രസവം നടന്ന് മൂന്നാം നാളില്‍ തല കറങ്ങി വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബായാര്‍
ചേരാളിലെ ഉമര്‍-നഫീസ ദമ്പതികളുടെ മകള്‍ മിസ് രിയ (26) ആണ് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച 10 മണിയോടെ മരിച്ചത്. ഒരാഴ്ച മുമ്പായിരുന്നു പ്രസവം.
കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. സുഖപ്രസവമായതിനാല്‍ പിറ്റേ ദിവസം തന്നെ വീട്ടിലെത്തി. മൂന്നാം നാളാണ് വീട്ടില്‍ തല കറങ്ങി വീണത്. ഉടന്‍ തന്നെ മംഗളൂരു വെന്റിലോക് ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്നും നില വഷളായതിനെത്തുടര്‍ന്ന് ട്രാക് ഫാസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
എന്നാല്‍ യുവതിയെ രക്ഷിക്കാനായില്ല. വീഴ്ചയില്‍ തലയ്ക്ക് ക്ഷതമേറ്റിരുന്നതായാണ് വിവരം. പുത്തിഗെ സ്വദേശിയായ ഷക്കീറിന്റെ ഭാര്യയാണ്. യുവതിയുടെ കടിഞ്ഞൂല്‍ പ്രസവമായിരുന്നു. കുഞ്ഞ് ബന്ധുക്കളുടെ പരിചരണയിലാണ്. മൃതദേഹം സ്വദേശമായ ബായാര്‍ ചേരാലിലേക്ക് കൊണ്ടു വന്ന് ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumba, Obituary, Delivery, Woman, News, Kasaragod, Bayar Chelari Misriya passes away