ബാർ ജീവനക്കാരനെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Feb 25, 2021, 11:17 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 25.02.2021) ബാർ ജീവനക്കാരനെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ തൈക്കീലിലെ ദിദീഷിനെ (26) യാണ് തെങ്ങിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കാഞ്ഞങ്ങാട്ടെ ബാർ ജീവനക്കാരനാണ്.
വലിയപറമ്പ് കന്നുവീട് കടപ്പുറം റിസോർടിന് സമീപത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ചന്തേര പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
മൃതദേഹം വിദഗ്ധ പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റി. സുഹൃത്തിനെ വലിയപറമ്പിൽ കൊണ്ടു വിടാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച് ഓഫിലായിരുന്നു.
തൈക്കിലിലെ ദമോദരൻ - തങ്കമണി ദമ്പതികളുടെ മകനാണ്. സഹോദരൻ: ജിതി.

Keywords: Trikaripur, Kasaragod, Hosdurg, Kerala, News, Bar, Employees, Dead, Obituary, Top-Headlines, Bar employee was found dead hanging from tree.
< !- START disable copy paste -->