city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bank employee died | വാഹനപകടത്തില്‍ പരിക്കേറ്റ ബാങ്ക് ജീവനക്കാരന്‍ മരിച്ചു

ഉദുമ: (www.kasargodvartha.com) വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാങ്ക് ഓഫ് ബറോഡ ജീവനക്കാരന്‍ മരിച്ചു. ഉദുമ അച്ചേരിയിലെ രാമചന്ദ്ര വയലായ (49) യാണ് മരിച്ചത്. കെഎസ്ടിപി റോഡില്‍ ഉദുമ കാനറ ബാങ്കിന് സമീപത്ത് വെച്ച് ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. രാമചന്ദ്ര സഞ്ചരിച്ച സ്‌കൂടറില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
     
Bank employee died | വാഹനപകടത്തില്‍ പരിക്കേറ്റ ബാങ്ക് ജീവനക്കാരന്‍ മരിച്ചു

ആദ്യം ഉദുമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗ്‌ളൂറിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം. ബറോഡ ബാങ്ക് ഉപ്പള ബായാര്‍ ബ്രാഞ്ചില്‍ ക്ലാര്‍കായിരുന്നു. ഏറെ വര്‍ഷം ഉദുമ ടൗണ്‍ ബ്രാഞ്ചിലും ജോലി ചെയ്തിരുന്നു.

പരേതരായ കേശവ വയലായ-ലക്ഷ്മിയമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ:മാലതി. മക്കള്‍: രമശ്രീ, രശ്മിശ്രീ.

സഹോദരങ്ങള്‍: നാരായണ വയലായ, ലളിത മടിക്കേരി, പരമേശ്വര വയലായ, സുമിത്ര കീഴൂര്‍, രാജേന്ദ്ര വയലായ, സതീശ വയലായ, പത്മ വിട്‌ള, പരേതനായ ശ്രീകുമാര്‍ വയലായ.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Died, Accident, Treatment, Bank, Employ, Bank employee died after being injured in accident.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia