ഉപ്പളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരം
Oct 14, 2016, 10:20 IST
ഉപ്പള: (www.kasargodvartha.com 14/10/2016) ഉപ്പളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്നയാളെ ആളെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 5.30 മണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരു സ്വദേശി മുസ്താഖ് അഹ്മദ് (62) ആണ് മരണപ്പെട്ടത്. മുസ്താക്കിനൊപ്പം യാത്രചെയ്യുകയായിരുന്ന ഉപ്പള ഫിര്‍ദൗസ് നഗറിലെ അഷ്ഫാഖ് മുഹമ്മദിനാണ് (45) പരിക്കേറ്റത്.
സുബഹി നിസ്‌കാരത്തിനായി ഹനഫി മസ്ജിദിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു ഇരുവരും. മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച കെ എല്‍ 60 എച്ച് 9438 നമ്പര്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മുസ്താഖ് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. ഉപ്പളയിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു മുസ്താഖും കുടുംബവും. ശനിയാഴ്ച തിരിച്ചുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മുഷ്താഖിന്റെ മൃതദേഹം മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബംഗളൂരുവിലേക്ക് കൊണ്ട് പോവും.
ഭാര്യ: ഷാഹിന്‍ താജ്. മക്കള്‍: സജ്ജാദ്, മഷൂദ്, മുഹമ്മദ് മാസ്, തസ്മിയ, ഷാഹിന്‍.

Keywords: Uppala, Kasaragod, Kerala, Accident, Injured, Obituary, Bangalore native dies in scooter accident, Mushthaq