മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണജോലിക്കിടെ നാലാംനിലയില്‍ നിന്ന് താഴെ വീണ് യുവാവ് മരിച്ചു
Apr 30, 2017, 11:33 IST
ബദിയടുക്ക: (www.kasargodvartha.com 30/04/2017) മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണ ജോലിക്കിടെ നാലാംനിലയില്‍ നിന്നും താഴെ വീണ് ബംഗാള്‍ സ്വദേശി മരിച്ചു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ദുബാസെല്‍ നൗഡയിലെ ഷഫാതുല്‍ മലിക്തസഫാലി - ബേബി ദമ്പതികളുടെ മകന്‍ സലീം മലിക്ത(24)യാണ് ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നരം അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.
ഉക്കിനടുക്കയില്‍ ഗവ. മെഡിക്കല്‍ കോളജ് അക്കാദമി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സിമന്റ് മിശ്രിതം കെട്ടിടത്തിന് മുകളിലെത്തിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പില്‍ വെള്ളം ചീറ്റി വൃത്തിയാക്കുന്നതിനിടെ പൈപ്പിന്റെ ഒരു ഭാഗം തെറിച്ചുവീണ് കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ ജോലി ചെയ്യുകയായിരുന്ന സലീമിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഇതോടെ സലീം താഴേക്കുവീണു. സലീമിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മരണം സംഭവിച്ചത്.
പോലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. സഹോദരങ്ങള്‍: അഫ്താബ്, യജാലി, ബാഷ, അലീം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Death, Obituary, Youth, Building, Injured, Hospital, Medical College, Bengal.