വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു
Sep 21, 2016, 09:30 IST
ബദിയടുക്ക: (www.kasargodvartha.com 21/09/2016) വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. മീത്തലെ ബസാര്‍ ശ്രീ കൃഷ്ണ ഭവന്‍ ബില്‍ഡിംഗിലെ മധുര സ്വീറ്റ്‌സ് ഉടമ അശോക് ഭട്ട് എന്ന നാരായണഭട്ടാ (48)ണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ചേര്‍ക്കുട്‌ലുവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: പ്രേമലത. മക്കള്‍: ദേവപരീക്ഷിത്ത്, അശ്വത്ത് രമണ. വെങ്കട്രമണ ഭട്ട്- മനോരമ ഭട്ട് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശാന്തകുമാരി, രാജഗോപാല്‍. നാരായണ ഭട്ടിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബദിയടുക്ക ടൗണില്‍ രാവിലെ 10 വരെ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു.

Keywords: Kasaragod, Kerala, Badiyadukka, Death, Obituary, Badiyadukka Narayana Bhat passes away.