ബദിയടുക്കയിലെ മുസ്ലിം ലീഗ് നേതാവ് ബി.എച്ച്. അബ്ദുല്ലക്കുഞ്ഞി നിര്യാതനായി
Aug 6, 2015, 09:09 IST
ബദിയടുക്ക: (www.kasargodvartha.com 06/08/2015) മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ബദിയടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ കാനക്കോട് ഹൗസില്‍ ബി.എച്ച്. അബ്ദുല്ലക്കുഞ്ഞി (50) നിര്യാതനായി. അസുഖത്തെതുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ മംഗളൂരുവിലെ എ.ജെ. ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.
മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി, സുന്നി മഹല്‍ ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി, ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് അക്കാദമി ട്രഷറര്‍, ബദിയടുക്ക റഹ്മാനിയ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സി.ടി. അഹ്്മദ് അലി മന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു. സി.ടി. ചെയര്‍മാനായ സിഡ്‌കോയില്‍ ജീവനക്കാരനായിരുന്നു അബ്ദുല്ലക്കുഞ്ഞി.
കാനക്കോട്ടെ ഹസൈനാറിന്റേയും പരേതയായ ബീഫാത്വിമയുടേയും മകനാണ്. ഭാര്യ: ബുഷ്‌റ മുള്ളേരിയ. മക്കള്‍: അഫ്രീദി (പ്ലസ്ടു വിദ്യാര്‍ത്ഥി, സ്വാമിജി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എടന്നീര്‍), അംന (അഞ്ചാംതരം വിദ്യാര്‍ത്ഥിനി, കുന്നില്‍ സ്‌കൂള്‍ ബദിയടുക്ക). സഹോദരങ്ങള്‍: മുഹമ്മദ് ബദിയടുക്ക, ഇബ്രാഹിം, മൊയ്ദു (ട്രാവല്‍സ് ബദിയടുക്ക), ജമാല്‍, ഖദീജ, ആഇശ.
ഖബറടക്കം അസര്‍ നിസ്‌കാരശേഷം പെര്‍ഡാല ഖബര്‍സ്ഥാനില്‍ നടക്കും.
Keywords : Badiyadukka, Kasaragod, Kerala, Obituary, Muslim-league, Leader, Badiyadukka Muslim League leader BH Abdullakunhi passes away.