Died | കാർ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
Feb 18, 2023, 13:18 IST
ബദിയഡുക്ക: (www.kasargodvartha.com) യുവതി ഓടിച്ച കാർ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കുമ്പള നായ്ക്കാപ്പ് സ്വദേശിയും മാന്യ മുണ്ടോടില്‍ താമസക്കാരനുമായ കാസർകോട് ചൈത്ര ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ജയകൃഷ്ണൻ (54) ആണ് മരിച്ചത്. നാല് ദിവസം മുമ്പായിരുന്നു അപകടം.
മാന്യ സംസം നഗറില്‍ വെച്ച് കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയകൃഷ്ണന്‍ വെള്ളിയാഴ്ച പുലര്‍ചയോടെയാണ് മരിച്ചത്.
ഈ മാസം 14-ന് സൈകിളില്‍ പോകുമ്പോള്‍ യുവതി അപകടകരമാം വിധം ഓടിച്ചു വന്ന കാറിടിച്ച് വീഴുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച പരാതി.
റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്ത ശേഷമാണ് കാര്‍ നിന്നത്. സംഭവത്തില്‍ കാറോടിച്ച യുവതിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യ: ശാരദ. മകന്‍: വിപിന്‍ കൃഷ്ണ. സഹോദരി: ജയ.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Accident, Died, Treatment, Badiyadka: Man died in car accident.
< !- START disable copy paste -->