അഭിഭാഷകന് ബാംഗ്ലൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു
Aug 30, 2012, 12:47 IST
ബദിയഡുക്ക: മാവിനക്കട്ടയിലെ അഭിഭാഷകന് ബാംഗ്ലൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു. മാവിനക്കട്ട കോളാരിയിലെ നരസിംഹഭട്ടിന്റെ മകന് ചിന്മയ കൃഷ്ണഭട്ട്(26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ന് ബാഗ്ലൂര് മിസ്ക്ലീന് സര്‍ക്കിളിനു സമീപമാണ് അപകടമുണ്ടായത്.
കൃഷ്ണഭട്ട് സഞ്ചരിച്ചിരുന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിക്കുകയായിരുന്നു. കൃഷ്ണഭട്ട് സംഭവസ്ഥലത്തുതന്നെ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം കോളാരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
മാതാവ്: കൃഷ്ണവേണി. സഹോദരി: ചൈതന്യ. പുത്തൂര്‍ ലോ കോളജില്‍ നിയമ ബിരുദം നേടിയ ശേഷം ബാംഗ്ലൂര്‍ ഹൈകോടതിയില്‍ ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു.
Keywords: Badiadka, Mavinakatta, Banglore, Bike, Accident, Miscleen circle, Krishna Bhat, Obituary