കാല്‍ നടയായി ശബരിമലയിലേക്കു പോവുകയായിരുന്ന അയ്യപ്പ ഭക്തന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു
Jan 13, 2015, 13:27 IST
ഉപ്പള: (www.kasargodvartha.com 13/01/2015) ശബരി മലയിലേക്കു കാനന പാത വഴി കാല്‍ നടയായി പോവുകയായിരുന്ന അയ്യപ്പ ഭക്തന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു. ഉപ്പള അട്ടഗോളി ഇദ്ദകോടിയിലെ സദാശിവ ആചാര്യ(55)യാണ് മരിച്ചത്.
എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞു കാട്ടുപാത വഴി പോകുമ്പോള്‍ കാളകെട്ടിയില്‍ വെച്ചു നെഞ്ചു വേദന അനുഭവപ്പെട്ട ആചാര്യയെ കൂടെയുണ്ടായിരുന്ന ഗുരുസ്വാമി സദാനന്ദയും, മകന്‍ രവിയും ചേര്‍ന്നു ഉടന്‍ പമ്പയിലെത്തിച്ചു വൈദ്യസഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ഗീത. മക്കള്‍: ഗുരുരാജ്, സുജയ, രവി. സഹോദരങ്ങള്‍: നാരായണ, പത്മാവതി.

Keywords: Uppala, Kasaragod, Obituary, Ayyappa devotee, Ayyappa devotee dies after cardiac arrest.