മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പ്രാരംഭ നടപടികൾക്കിടെ മൂന്നു വയസുകാരൻ അയ്മൻ മോൻ വിട പറഞ്ഞു
കാസർകോട്: (www.kasargodvartha.com 16.04.2021) മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പ്രാരംഭ നടപടികൾക്കിടെ മൂന്നു വയസുകാരൻ അയ്മൻ മോൻ വിട പറഞ്ഞു. കാസർകോട് ചേരങ്കൈയിലെ സിദ്ദിഖ് (കസു) - ആയിശ ദമ്പതികളുടെ മകനാണ്. ഒരു വർഷത്തോളം കോഴിക്കോട് മെഡികൽ കോളജ് അടക്കം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന അയ്മനെ ഒരു മാസം മുമ്പാണ് വെല്ലൂരിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രകിയ്ക്കായി കൊണ്ടുപോയത്. ലക്ഷങ്ങൾ ചിലവുള്ള ശസ്ത്രക്രിയ ഉദാരമതികളുടെ സഹായത്താൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. പരിശോധനയും ടെസ്റ്റും മറ്റും നടത്തിയെങ്കിലും ശസ്ത്രക്രിയയ്ക്കായി ശരീരം പൂർണ സജ്ജമാകാത്തതിനാൽ ശസ്ത്രക്രിയ നടത്താനായില്ല. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ആസ്റ്റർ മിംസിലും ചികിത്സ തുടർന്നു വരികയായിരുന്നു. നാടിൻ്റെ പ്രാർഥനകൾക്കിടെയാണ് അയ്മൻ ഈ ലോകത്ത് നിന്നും വിടവാങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പാണ് ചേരങ്കൈയിലെ വീട്ടിൽ അയ്മൻ മോനെ ചികിത്സ കഴിഞ്ഞെത്തിച്ചത്. വീട്ടിലെത്തിയ ശേഷം ഇടയ്ക്കിടെ പനി വന്നതിനാൽ ചികിത്സ നടത്തിയിരുന്നു. അണുബാധ ഉണ്ടായതാണ് പനി വരാൻ കാരണമെന്നാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45നാണ് വീട്ടിൽ വെച്ച് മരണം സംഭവിച്ചത്. ഖബറടക്കം വൈകീട്ട് നാലു മണിയോടെ ചേരങ്കൈ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ആറു വയസുള്ള സഹോദരനുണ്ട്.
Kasaragod, Kerala, News, Death, Obituary, Boy, Hospital, Cherangai, Medical College, Kozhikode, Masjid, Ayman Mon, a three-year-old boy who underwent bone marrow transplant surgery passed away.
< !- START disable copy paste -->