നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റഹ്‌മാന്‍ കുഞ്ഞുമാസ്റ്ററുടെ ഭാര്യ ആഇശ നിര്യാതയായി
Mar 17, 2015, 18:15 IST
കാസര്‍കോട്: (www.kasargodvartha.com 17/03/2015) കാസര്‍കോട് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റഹ്‌മാന്‍ കുഞ്ഞുമാസ്റ്ററുടെ ഭാര്യ ആഇശ (59) നിര്യാതയായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ചൊവ്വാഴ്ച വൈകിട്ടാണ് അന്ത്യം. നേരത്തെ മംഗലാപുരത്തും കാസര്‍കോട്ടും കൊല്ലത്തുമായി ചികിത്സയിലായിരുന്നു.
കൊല്ലത്തെ വീട്ടില്‍നിന്നും മൃതദേഹം ബുധനാഴ്ചയോടെ കാസര്‍കോട് ചാലയിലെ വീട്ടിലെത്തിച്ച ശേഷം ചാല ബെദിര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മരണവിവരമറിഞ്ഞ് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കൗണ്‍സിലര്‍മാരായ എ. അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നഗരസഭാ സെക്രട്ടറി വിനയന്‍, സുപ്രണ്ട് ദിനേശന്‍ തുടങ്ങി നിരവധിപേരും മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പെടെയുള്ളവരും ചാലയിലെ വീട്ടിലെത്തി അബ്ദുര്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്ററെ ആശ്വസിപ്പിച്ചു.
മക്കള്‍: സാജിദ, സജീദ്, സദര്‍ റിയാന്‍ (കെ.എസ്.ഇ.ബി.), സാലിഹ്. മരുമക്കള്‍: കുഞ്ഞാലി (കെ.എസ്.എഫ്.ഇ. ഉപ്പള ബ്രാഞ്ച് മാനേജര്‍), തസ്‌ലീന (നായന്‍മാര്‍മൂല), ജസീന (ഉദുമ), റഈസ (പടന്ന).
കൊല്ലത്തെ വീട്ടില്‍നിന്നും മൃതദേഹം ബുധനാഴ്ചയോടെ കാസര്‍കോട് ചാലയിലെ വീട്ടിലെത്തിച്ച ശേഷം ചാല ബെദിര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മരണവിവരമറിഞ്ഞ് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കൗണ്‍സിലര്‍മാരായ എ. അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നഗരസഭാ സെക്രട്ടറി വിനയന്‍, സുപ്രണ്ട് ദിനേശന്‍ തുടങ്ങി നിരവധിപേരും മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പെടെയുള്ളവരും ചാലയിലെ വീട്ടിലെത്തി അബ്ദുര്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്ററെ ആശ്വസിപ്പിച്ചു.
Keywords: Kasaragod, Obituary, Kerala, Ayisha, Chala, Ayisha passes away, Ayisha wife of Abdul Rahman Kunju Master passes away .
Advertisement: