ഓട്ടോറിക്ഷ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Jul 25, 2019, 10:19 IST
നീലേശ്വരം: (www.kasargodvartha.com 25.07.2019) ഓട്ടോറിക്ഷ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം മാര്‍ക്കറ്റ് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ഉച്ചൂളിക്കുതിരിലെ യു കെ രവി(41)യെയാ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മൂലപ്പള്ളി റെയില്‍വേ പാളത്തിലാണ് രവിയുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കാണപ്പെട്ടത്. രാത്രി പുതുക്കൈയിലെ വാടക വീട്ടില്‍ നിന്നും ഓട്ടം പോകാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയതാണത്രെ. രാത്രി നേത്രാവതി എക്സ്പ്രസ് കടന്നുപോയതിനു ശേഷമാണ് പരിസരവാസികള്‍ തലയറ്റ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ചിന്നഭിന്നമായിരുന്നു.
ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയന്‍ സി ഐ ടി യുവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷ മൂലപ്പള്ളി എ എല്‍ പി സ്‌കൂള്‍ പരിസരത്ത് നിര്‍ത്തിയിട്ട നിലയിലാണ്. ഭാര്യ: ശാന്ത. ഏക മകന്‍: നിരഞ്ജന്‍ (ഏഴാംക്ലാസ് വിദ്യാര്‍ത്ഥി രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). ഉച്ചൂളിക്കുതിരിലെ രംഗനാഥന്‍-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: തമ്പാന്‍, വിഷ്ണു. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, Death, Obituary, Neeleswaram, Auto rikshaw driver died after train hit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Train, Death, Obituary, Neeleswaram, Auto rikshaw driver died after train hit
< !- START disable copy paste -->