ഓട്ടോറിക്ഷ ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍
Oct 31, 2014, 19:30 IST
പെരിയ: (www.kasargodvartha.com 31.10.2014) ഓട്ടോ റിക്ഷ ഡ്രൈവറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ പോളിടെക്‌നിക്കിന് സമീപത്ത് താമസിക്കുന്ന കണ്ണൂരിലെ സന്തോഷിനെ(50) യാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മുന്നാംകടവ് ആയക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ സ്വദേശിയായ സന്തോഷ് പെരിയയിലെ ഭാര്യാ വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാവിലെ മുതലാണ് സന്തോഷിനെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പുഴക്കരയില്‍ സന്തോഷിന്റെ ഓട്ടോ റിക്ഷ നിര്‍ത്തിയിട്ടിരുന്നത് കണ്ട് തിരച്ചില്‍ നടത്തിയപ്പോഴാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: നിര്‍മല.

Keywords : Periya, Dead body, Obituary, River, Auto-rickshaw, Family, Police, Complaint, Kasaragod, Kerala, Kanhangad, Santhosh.