ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Dec 15, 2014, 12:01 IST
നീലേശ്വരം: (www.kasargodvartha.com 15.12.2014) ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാലിച്ചാനടുക്കം ചെരളത്തെ വയറ വീട്ടില്‍ എന്‍ ഷിജുവാണ് (32) മരിച്ചത്. ഞായറാഴ്ച രാത്രി 11.45 മണിയോടെ അട്ടക്കണ്ടത്തായിരുന്നു അപകടം.
ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ഓട്ടോറിക്ഷ അട്ടക്കണ്ടത്ത് റോഡരികിലെ കുഴിയിലേക്ക് നിയന്ത്രണംവിട്ട് മറിയുകയും പുറത്തേക്ക് തെറിച്ച ഷിജുവിന്റെ തല കല്ലിലിടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ നാട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കുഞ്ഞിക്കണ്ണന്‍ ശ്യാമള ദമ്പതികളുടെ മകനാണ്. ധന്യയാണ് ഭാര്യ. മകന്‍: ആദിത്യന്‍. സഹോദരങ്ങള്‍: ബിജു, സിന്ധു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Auto-rickshaw, Driver, Died, Accident, Obituary, Kasaragod, Kerala, N Shiju.
Advertisement: