വിവാഹത്തിന് വസ്ത്രം തയ്ക്കാന്‍ കൊടുത്ത ശേഷം തിരിച്ചെത്തിയ പ്രതിശ്രുത വരന്‍ തൂങ്ങിമരിച്ച നിലയില്‍
Jun 16, 2015, 13:50 IST
കാസര്‍കോട്: (www.kasargodvartha.com 16/06/2015) വിവാഹത്തിന് വസ്ത്രം തയ്ക്കാന്‍ കൊടുത്ത ശേഷം വീട്ടില്‍ തിരിച്ചെത്തിയ പ്രതിശ്രുത വരനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി പിലാങ്കുഴിയിലെ നാരായണന്‍ മേസ്ത്രി-രോഹിണി ദമ്പതികളുടെ മകനും ഉളിയത്തടുക്കയില്‍ ഓട്ടോ ഡ്രൈവറുമായ അനില്‍ കുമാറി (26)നെയാണ് ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഓട്ടോയില്‍ കൊണ്ടുപോയി സ്‌കൂളുകളില്‍ വിട്ട ശേഷം വീട്ടിലെത്തിയതായിരുന്നു അനില്‍ കുമാര്‍. വിവാഹത്തിനുള്ള വസ്ത്രവും യുവാവ് തയ്ക്കാന്‍ കടയില്‍ ഏല്‍പിച്ചിരുന്നു. ഞായറാഴ്ച വിവാഹനിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്നു. പെരിയയിലാണ് പെണ്‍കുട്ടിയുടെ വീട്.
വീട്ടിലെത്തിയ അനില്‍ കുമാര്‍ മുറിയില്‍ കയറി ഉച്ചത്തില്‍ പാട്ടു വെച്ചിരുന്നു. സഹോദരന്‍ രഞ്ജിത്ത് വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ നിന്നും ഉച്ചത്തില്‍ പാട്ടുകേട്ട് നോക്കിയപ്പോള്‍ മുറി പൂട്ടിക്കിടക്കുകയായിരുന്നു. അകത്തു കയറി നോക്കിയപ്പോഴാണ് ഫാനിന്റെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഫാന്‍ അഴിച്ചെടുത്ത് താഴെ വെച്ച നിലയിലായിരുന്നു. മരണ കാരണം ഇനിയും വ്യക്തമായിട്ടില്ല.
സഹോദരന്‍ രഞ്ജിത്തിനെ കൂടാതെ സുധ ഏക സഹോദരിയാണ്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, suicide, Auto Driver, Mayippadi, Hanged, School, Auto driver found dead hanged.
Advertisement: