വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു
Oct 13, 2016, 10:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 13/10/2016) വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു. കാസര്‍കോട്ടെ രാത്രികാല ഓട്ടോ ഡ്രൈവര്‍ പൊസോട്ട് സ്വദേശിയും എടനീരില്‍ വാടക വീട്ടില്‍ താമസക്കാരനുമായ ഇബ്രാഹിം (40) ആണ് മരിച്ചത്.
മൊയ്തീന്‍- ഖദീജ ദമ്പതികളുടെ മകനാണ്. 15 ദിവസം മുമ്പാണ് വയറുവേദനയെ തുടര്‍ന്ന് ഇബ്രാഹിമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: സമീറ. മക്കള്‍: നിഹാദ്, നിഹാല്‍, നവാസ്, നബ്ഹാന്‍ (വിദ്യാര്‍ത്ഥികള്‍).
സഹോദരങ്ങള്‍: അബ്ദുല്ല, ഹസൈനാര്‍, സിദ്ദീഖ്, ആസിഫ്, മൈമൂന, സുഹറ. മൃതദേഹം ബുധനാഴ്ച രാത്രിയോടെ പൊസോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇബ്രാഹിമിന്റെ നിര്യാണത്തില്‍ രാത്രികാല ഓട്ടോ യൂണിയന്‍ മെമ്പര്‍മാര്‍ അനുശോചിച്ചു.

Keywords: Kasaragod, Kerala, Death, Obituary, Auto Driver, hospital, Treatment, Auto driver dies after illness.